അപകടത്തിന്റെ വാർത്തകൾക്കിടയിൽ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലർ നടത്തുന്നത്. ഇതിന്റെ സ്ക്രീൻഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കി.
കേരളത്തിലും ഇത്തരം ആഹ്ലാദ പ്രകടനങ്ങൾ കണ്ടിരുന്നു. എന്നാൽ വിവാദമായതോടെ പലരും കമന്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു. പ്രാദേശിക,ദേശീയ,അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വ്യത്യാസമില്ലാതെ വാര്‍ത്തകളില്‍ ‘ചിരി’ പ്രതികരണം ഇട്ടാണ് പ്രതികരണം.
അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രതികരിക്കുന്നതിൽ കൂടുതൽ പാക്കിസ്ഥാന്‍കാരാണ്. ദേശീയ മാധ്യമങ്ങളുടെ കമന്റ് ബോക്‌സില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന മലയാളികളും കുറവല്ല.
മലയാള ടി.വി വാര്‍ത്താ ചാനലുകളുടെ കമന്റ് ബോക്‌സിലും ഇവരുടെ പ്രതികരണമെത്തി. ബിപിന്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായതോടെ കശ്മീരിലടക്കം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കാശ്മീരിലെ ഇസ്ലാമിക ഭീകരവാദികളെ അടിച്ചമര്‍ത്തിയതില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
ഇതെല്ലാം ചിലരുടെ ആഘോഷത്തിന് കാരണമായി. ഇത്തരം വിദ്വേഷ പ്രൊഫൈലുകളെല്ലാം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണത്തിലാക്കും. തീവ്രവാദികള്‍ക്ക് റാവത്തിനോടുള്ള എതിര്‍പ്പും വിദ്വേഷവുമാണ് ഇവരുടെ പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നത്.
മുന്‍പ് പുല്‍വാമ ഭീകരവാദി ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ സമാനമായ ആഹ്ലാദം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നു. സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും, രാജ്യ വിരുദ്ധവുമായ നിരവധി പോസ്റ്റുകള്‍ ഇവരുടെ പ്രൊഫൈലുകളില്‍ ധാരാളം.
യഥാർഥ പ്രൊഫൈലുകളിലും, വ്യാജ പ്രൊഫൈലിലും വന്നാണ് പലരും പരസ്യമായി രാജ്യവിരുദ്ധത പ്രകടിപ്പിക്കുന്നത്. ഇത്തരം വിദ്വേഷ പ്രചരണത്തിന് നേതൃത്വം നൽകുന്നത് മലയാളികളായ ചിലരാണെന്നു് സൂചനയുണ്ട്.