കോട്ടയം : ഹലാൽ എന്നാൽ നല്ല ഭക്ഷണം എന്നാണ് അർത്ഥമാക്കുന്നതെന്ന് പറയുന്ന മുഖ്യ ന്ത്രി ഇതിന് സർട്ടിഫിക്കറ്റ് നൽകാൻ ചുമലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു.
കോട്ടയത്ത് യുവമോർച്ച സംഘടിപ്പിച്ച കെ.ടി. ജയകൃഷണ മാസ്റ്റർ അനുസ്മരണ സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മത തീവ്രവാദ രാഷ്ട്രീയത്തോട് സി പി എം സന്ധിചെയ്യുമ്പോൾ ഇരയാക്കപ്പെടുന്നതിൽ സഘ പരിവാർ പ്രവർത്തകർ മാത്രമല്ല സഖാക്കൾ കൂടിയാണ്. ഇന്ന് താലിബാനിസവും കമ്മ്യൂണിസവ്യം ഇരട്ടക്കുട്ടികളായി മാറിയിരിക്കുന്നു. ഹലാൽ വിഷയത്തിൽ ഇസ്ലാം മത നേതൃത്ത്വം തുറന്ന സംവാദത്തിന് തയ്യറായി എന്താണ് ഹലാൽ, എന്താണ് ഹറാം എന്ന് വ്യക്തത വരുത്തണമെന്നും എം.ടി.രമേശ് ആവശ്യപ്പെട്ടു.
സമ്മേളനത്തിന് മുന്നോടിയായി തിരുന്നക്കര ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ബഹുജന റാലി നാഗമ്പടത്ത് സമാപിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന വക്താവ് അഡ്വ ടി പി സിന്ധുമോൾ അനുസ്മരണ പ്രഭാഷണം നടത്തി.ബിജെപി നാഷണൽ കൗൺസിൽ അംഗം അഡ്വ ജി രാമൻ നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ ജെ പ്രമീള ദേവി,ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ
തുടങ്ങിയവർ പ്രസംഗിച്ചു.