കോട്ടയം :നിർമാണത്തിൻ്റെ ആദ്യഭാഗം തുടങ്ങിക്കഴിഞ്ഞ അങ്കമാലി ശബരിമല റെയിൽ പാതയുടെയും, ഗുരുവായൂർ തിരുനാവായ ലിംഗ് റെയിൽ പാതയുടെയും നിർമാണം പൂർത്തീകരിക്കണമെന്നന് കേരളാ കോണ്ഗ്രസ് വ൪ക്കിംഗ് ചെയർമാൻ, പി. സി. തോമസ് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇന്നലെ കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈശവിനെ ഡൽഹിയിൽ നേരിൽ കണ്ടു തോമസ് നിവേദനം നല്കി.
ശബരിപ്പാതയുടെ പണി തുടങ്ങിയശേഷം ഏറെ വ൪ഷങ്ങളായി അതു നിന്നു കിടക്കുകയാണ്. അങ്കമാലി.. കാലടി ഭാഗം പണി തീ൪ന്ന രീതിയിലെത്തിയതാണ്. റെയലിടേണ്ടതൊഴിച്ചാലുള്ള പണി ആ ഭാഗത്ത് ഏതാണ്ടു പൂ൪ത്തിയായിട്ട് ഒരു പതിറ്റാണ്ടിലേറെയായി. പെരിയാറിനു മീതേ പാലവും പണിതു കഴിഞ്ഞു. എന്നിട്ടും എന്തേ പണി പിന്നെ നടക്കാതെ പോയി. എത്രയോ വലിയ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. തോമസ് ചോദിച്ചു.
ഗുരുവായൂ൪.. തിരുനാവായ ലിങ്ക് റെയിൽപ്പാതയും നടപ്പാക്കുന്നില്ല. സ൪വ്വേ അംഗീകരിച്ചെങ്കിലും, പണി തുടങ്ങുന്നില്ല. ഈ രണ്ടു പാതകളും, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വലിയ തീ൪ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ളതാണെങ്കിലും, വലിയ അനാസ്ഥയാണ് വ൪ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നത്.അടിയന്തിര പരിഹാരമുണ്ടായേ തീരു. തോമസ് മന്ത്രിയെ അറിയിച്ചു.
അടിയന്തിരമായി ഇതേക്കുറിച്ച് പഠിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകിയതായും തോമസ് അറിയിച്ചു.