'ഒരിക്കല്‍ പിടിവീഴും, പിന്നെ ആ കസേരയില്‍ കാണില്ല'; സര്‍ക്കാര്‍ ജീവനക്കാരുടെ ധാര്‍ഷ്​ട്യത്തിനെതിരെ മുഖ്യമന്ത്രി





തിരുവനന്തപുരം: ജനങ്ങള്‍ ചില ആവശ്യങ്ങള്‍ക്ക്​ സമീപിക്കുമ്പോൾ അത്ര ആരോഗ്യകരമായ സമീപനം ചില സര്‍ക്കാര്‍ ഉദ്യോഗസ്​ഥരില്‍നിന്ന്​ ഉണ്ടാവുന്നില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്‍റെ മുന്നില്‍ കിട്ടിപ്പോയി എന്ന മട്ടില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്​ ചിലരെന്നും കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാഫ്​ യൂനിയന്‍ സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

'നാടിനെ സേവിക്കാനാണ്​, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയില്‍ ഇരിക്കുന്നത്​. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാല്‍ ഒരു ഘട്ടത്തില്‍ പിടി വീഴും. പിന്നെ ഇരിക്കുന്നത്​ ആ കസേരയില്‍ ആവില്ല, താമസം എവിടെയാകുമെന്ന്​ എല്ലാവര്‍ക്കും അറിയാം' -മുഖ്യമന്ത്രി മുന്നറിയിപ്പ്​ നല്‍കി.

പ്രളയസമയത്തടക്കം തദ്ദേശ സ്​ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പുകഴ്​ത്തിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്​. തുടര്‍ന്നാണ്​​, ഇതിനപവാദമായി ചിലരുണ്ടെന്നും അത്​ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ്​ നല്‍കിയത്​.


أحدث أقدم