കളിക്കുന്നതിനിടെ എര്‍ത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന്‍ മരിച്ചു





തിരുവനന്തപുരം; കളിക്കുന്നതിനിടെ വീടിന് പിന്നിലെ എര്‍ത്തുകമ്പിയിൽ നിന്ന് ഷോക്കേറ്റ് ആറു വയസുകാരന്‍ മരിച്ചു.വിതുര, തള്ളച്ചിറ കാവുവിള സ്വദേശി സുനില്‍കുമാറിന്റെയും പ്രിയയുടെയും മകന്‍ സാരംഗ് മരിച്ചത്. 

വീടിനു പിന്നില്‍ ഇരട്ട സഹോദരന്‍ സൗരവിനൊപ്പം കളിക്കുകയായിരുന്നു സാരം​ഗ്. ഇതിനിടയിലാണ് എര്‍ത്തുകമ്പിയിൽ നിന്ന് സാരംഗിന് വൈദ്യുതാഘാതമേറ്റത്. 

സൗരവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വന്നു നോക്കിയ മാതാപിതാക്കള്‍ കണ്ടത് എര്‍ത്ത് കമ്പിയുടെ മുകളില്‍ വീണ് കിടക്കുന്ന സാരം​ഗിനെയാണ്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേമല തേമല കെവിഎല്‍പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ആയിരുന്നു അപകടം സംഭവിച്ചത്.

أحدث أقدم