കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി; പണം വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ




 
തൃശ്ശൂർ: കാൽമുട്ട് ശസ്ത്രക്രിയക്കായി രോ​ഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാല​ഗോപാൽ ആണ് അറസ്റ്റിലായത്. 

കാൽമുട്ട് ശസ്ത്രക്രിയയ്ക്കായി ഇരുപതിനായിരം രൂപയാണ് ഡോക്ടർ രോ​ഗിയോട് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു. 

വിജിലൻസിൻരെ നിർദേശപ്രകാരം വിയ്യൂരിലെ വസതിയിൽ വെച്ച് കൈക്കൂലി പണം നൽകുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് ഡിവൈഎസ് പി പി എസ് സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. 
Previous Post Next Post