വൈക്കം വാഴേപ്പറമ്പിൽ പ്രവീൺ (29) ആണ് മരിച്ചത്. തണ്ണീർമുക്കം പുതിയ ബണ്ടിന്റെ ഷട്ടറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. വൈക്കം ഫയർ ഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.
സീനിയർ സിവിൽ റെസ്ക്യൂ ഓഫീസർ പി.എം പവിത്രൻ , ശ്യാംലാൽ, എച്ച് ഹരീഷ്, സനീഷ്, അജികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.