'മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ വേണ്ട, കേരളത്തില്‍ കെ റെയില്‍ വേണം';സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം




സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായപ്പോള്‍/ഫെയ്‌സ്ബുക്ക്‌
 

പത്തനംതിട്ട: കെ റെയില്‍ പദ്ധതിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ ദേശീയ നിലപാട് കേരളം ദുര്‍ബലപ്പെടുത്തിയെന്നും വിമര്‍ശനമുണ്ടായി.

പീപ്പിള്‍സ് ഡെമോക്രസിയില്‍ കിസാന്‍ സഭാ നേതാവ് അശോക് ധാവ്‌ലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ആ പാര്‍ട്ടി കേരളത്തിലെത്തുമ്പോള്‍ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണക്കുന്നുവെന്നാണ് വിമര്‍ശനം. 

വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്ന നിലപാടിനെതിരെയും വിമര്‍ശനമുണ്ടായി. 18 വയസിനെ പാര്‍ട്ടി പിന്തുണയ്ക്കുന്നത് സ്ത്രീകള്‍ അനുകൂലിക്കില്ല. പുരോഗമനം പറയുമ്പോള്‍ ഈ നിലപാട് തിരിച്ചടിയാകുമെന്നും വിവിധ ഏരിയാ കമ്മിറ്റികളില്‍ നിന്നും വിമര്‍ശനമുണ്ടായി.
أحدث أقدم