കൊച്ചി: മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം തിയേറ്ററുകളിൽ റിലീസ് ചെയ്തു. ലോകമെങ്ങുമുള്ള 4100 സ്ക്രീനുകളിൽ പ്രദർശനം തുടങ്ങി.
തിയറ്ററുകളിലേക്ക് ആരാധക പ്രവാഹമാണ്. ആരാധകർക്കായി പ്രത്യേക പ്രദർശനം ആണ് ആദ്യം. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാലും എത്തി.