ശ്വാസതടസ്സത്തെ തുടർന്ന് അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചിന്മയാമിഷന്റെ കേരള ചീഫ് ആയിരുന്നു സ്വാമിജി.
1999 മുതൽ ഹിന്ദു മാർഗ്ഗ ദശക്മണ്ഡലിന്റെ ജനറൽ കൺവീനർ ആയും 2003 മുതൽ 2010 വരെ മണ്ഡലിന്റെ പ്രസിഡന്റും ആയി പ്രവൃത്തിച്ചിട്ടുണ്ട്. റാന്നി ( പത്തനംതിട്ട) ഹിന്ദു മത പരിഷത്തിന്റേയും, നീർവിളാകം (ചെങ്ങന്നൂർ ) ഹൈന്ദവ സേവാ സമിതിയുടെയും രക്ഷാധികാരിയാണ്.
കേരളത്തിലെ ഒട്ടുമിക്ക ധർമ്മ സംഘടനകളുടേയും മുഖ്യ ഉപദേശകനും, വഴികാട്ടിയുമായിരുന്നു. ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ നിറസാന്നിധ്യമായ ഈ യതീശ്വരൻ തൊടുപുഴ, പുത്തൻകാവ്, ചെങ്ങന്നൂർ, പെരുവ എന്നീ സ്ഥലങ്ങളിൽ ആശ്രമം സ്ഥാപിക്കുകയും ഹിന്ദു സംഘടനകൾക്ക് ആ ആശ്രമങ്ങൾ ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
2018 മുതൽ ളാക്കാട്ടൂർ ഗ്രാമത്തിൽ ചെറിയൊരു ആശ്രമം പുതിയതായി സ്ഥാപിച്ച് ജപ ധ്യാന അനുഷ്ഠാനം ചെയ്തു വരികയായിരുന്നു.