ശനിയാഴ്ച രാത്രിയോടെയാണ് ആദ്യ സംഭവം അരങ്ങേറിയത്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ എസ് ഷാനെയാണ് വെട്ടിക്കൊന്നത്. ശനിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
തുടർന്ന് ഞായറാഴ്ച പുലർച്ചെ. ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ നഗര ഭാഗത്ത് വച്ചാണ് രഞ്ജിത്ത് ശ്രീനിവാസന് വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവത്തിൽ മണ്ണഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാളുകളായി ആർഎസ്എസ് - എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘട്ടനങ്ങൾ നടക്കുന്ന പ്രദേശമാണ് മണ്ണഞ്ചേരി. ജില്ലയിൽ എസ്‌ഡിപിഐയ്ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഒന്നാണിത്. ആക്രമസാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി ജി ജയദേവ്, ഡിവൈഎസ്‌പി എൻ.ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.