സൗത്ത് പാമ്പാടി കുറ്റിയ്ക്കൽ ഭാഗത്ത് റബർ തോട്ടത്തിൽ മാൻകുട്ടിയെ കണ്ടെത്തി കൗതുകത്തോടെ പാമ്പാടിക്കാർ


 ( ചിത്രം പ്രതീകാത്മകം ) 
പാമ്പാടി : സൗത്ത് പാമ്പാടി കുറ്റിയ്ക്കൽ ഭാഗത്ത് റബർ തോട്ടത്തിൽ മാൻകുട്ടിയെ കണ്ടെത്തി  ഇന്നലെ വൈകിട്ട് 5 മണിയോട് കൂടിയാണ് വത്തിക്കാൻ പ്രദേശത്തും 
 ,കാഞ്ഞിരക്കാട് പ്രദേശത്തുമാണ് മാൻ പ്രത്യക്ഷപ്പെട്ടത് വാറൂക്കുന്നിൽ നിന്നും വത്തിക്കാൻ പ്രദേശത്തെത്തി എന്നാണ് ദൃസാക്ഷികൾ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞത് 
വാറൂക്കുന്നിൻ്റെ ചില പ്രദേശങ്ങൾ വനം പോലെ കാടുകൾ വളർന്ന് നിൽക്കുകയാണ് 
കഴിഞ്ഞ 2 മാസം മുമ്പ് ഈ പ്രദേശങ്ങളിൽ കുറുക്കൻ്റെ ശല്യം ഉണ്ടായിരുന്നു കുറുക്കൻ നാട്ടുകാരെ ആക്രമിക്കുകയും ചെയ്തിരുന്നു 
ഇതിനിടയിലാണ് വനങ്ങളിൽ മാത്രം കാണുന്ന മാനിനെ നാട്ടുകാർ കണ്ടത് 
ഇത് എങ്ങനെ ഇവിടെ എത്തി എന്നത് അഞ്ജാതമായി തുടരുന്നു
Previous Post Next Post