നീലേശ്വരം(കാസർകോട്) : വസ്ത്രത്തിന് തീപിടിച്ച ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ റിട്ട.
അധ്യാപകന് മരിച്ചു. നീലേശ്വരം രാജാസ് സ്കൂള്‍ റിട്ട. അധ്യാപകന് പട്ടേന പുതിയില്ലത്തെ കൃഷ്ണന് നമ്പൂതിരിയാണ് (75) മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 19നാണ് ഇദ്ദേഹത്തിെന്റ ഭാര്യ പുത്തിഗെ പടുമന ഇല്ലത്തെ ഗിരിജ അന്തര്ജനത്തിെന്റ വസ്ത്രത്തില്‍ തീ പടര്‍ന്നുപിടിച്ചത്. തീകെടുത്താനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണന് നമ്പൂതിരിക്ക് പൊള്ളലേറ്റത്. ഗിരിജ അന്തര്‍ജനവും കോഴിക്കോട്ട് ചികിത്സയിലാണ്.
മക്കള്‍: സതി (അസി. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കണ്ണൂര്‍), ശ്രീജിത്ത് (മെഡിക്കല്‍ റെപ്രസന്റേറ്റിവ്). മരുമക്കള്‍: അഡ്വ. സന്തോഷ് കുമാര്‍ (മുണ്ടയൂര്‍ ഇല്ലം, കോറോം), വിദ്യ (പെരികമന, കാലിച്ചാനടുക്കം).