അക്രമം യാദൃശ്ചികം, തൊഴിലാളികൾക്ക് എവിടുന്നോ ലഹരി കിട്ടിയെന്നും സാബു എം ജേക്കബ്






കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് യാദൃശ്ചികമായാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ്. കുറ്റവാളികളെ കണ്ടെത്തി പരമാവധി ശിക്ഷ നൽകണം. അന്വേഷണത്തിൽ പൊലീസിനെ സഹായിക്കും. 

കരോളിനെ സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്. അക്രമമുണ്ടാക്കിയത് 50ല്‍താഴെ ആളുകള്‍ മാത്രമാണ്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തവുമാണ്. പ്രധാന പ്രതിയെ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post