ഹോട്ടലിന്റെ മറവില്‍ ചാരായം വാറ്റ്, യുവാവ് അറസ്റ്റില്‍




ഇടുക്കി: അടിമാലി എക്‌സൈസ് പനംകൂട്ടി കരയില്‍ നടത്തിയ റെയ്ഡില്‍ 20 ലിറ്റര്‍ കോടയും ചാരായവും പ്രഷര്‍കുക്കര്‍ ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളുമായി യുവാവ് പിടിയില്‍

വെള്ളത്തൂവല്‍ പനംകൂട്ടി കരയില്‍ താമസിക്കുന്ന ചെരുവിള പുത്തന്‍വീട് രതീഷ് സുരേന്ദ്രന്‍ (45) ആണ് അറസ്റ്റിലായത്. ഇയാള്‍ നടത്തുന്ന ഹോട്ടലിന്റെ മറവില്‍ ചാരായം വാറ്റി വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

പ്രിവന്റീവ് ഓഫീസര്‍ പി എച്ച് ഉമ്മറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ അനില്‍ കെ എന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനീഷ് കുമാര്‍ കെ ബി, മീരാന്‍ കെ എസ്, ഉണ്ണിക്കൃഷ്ണന്‍ കെ പി എന്നിവര്‍ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
أحدث أقدم