അമ്പലപ്പുഴ(ആലപ്പുഴ) : കളർകോട് ക്ഷേത്രക്കുളത്തിൽ കൂട്ടുകാരൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ദേവസ്വം പറമ്പിൽ വടകക്കു താമസിക്കുന്ന ഷിബു - ലേഖ ദമ്പതികളുടെ മകൻ സുരാജ് (15) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ വിദ്യാർത്ഥിയെ കരക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പറവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്