പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്.
വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസൻ തെങ്ങ് കയറ്റ് തൊഴിലാളിയാണ്.
ശിവദാസനെ വീടിന് മുൻവശത്ത് തുങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.