ജ്വല്ലറിയിൽ നിന്നും കോടികളുടെവജ്രാഭരണങ്ങള്‍ കടത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍


കാസര്‍കോട്▪️കാസര്‍കോട് സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്റ് ഗോള്‍ഡില്‍ നിന്നും കോടികളുടെ വജ്രാഭരണങ്ങള്‍ കടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി അസിസ്റ്റന്റ് സെയില്‍സ് മാനജര്‍ ബണ്ട്‌വാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഫാറൂഖ് ആണ് പിടിയിലായത്. ഫാറൂഖിനെ കാസര്‍കോട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. കേസില്‍ ഇയാളുടെ സഹോദരന്‍ ഇമ്രാന്‍ ശാഫി (36) നേരത്തെ അറസ്റ്റിലായിരുന്നു.
أحدث أقدم