ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; അഭിഭാഷകന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


കൊച്ചി : വൈറ്റില ചളിക്കവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ഹൈക്കോടതി അഭിഭാഷകൻ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീ പടർന്നത്._

_ഫയർഫോഴ്സിന്റെ ഗാന്ധിനഗറിൽനിന്നുള്ള രണ്ട് യൂണിറ്റുകൾ എത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പടെയുള്ള രേഖകൾ കത്തി നശിച്ചിട്ടുണ്ട്. പാലാരിവട്ടം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു._


أحدث أقدم