മണർകാട് ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കലം കരിക്കൽ നാളെ ( 15 / 1/2022 (മകരം 1) മുതൽ ആരംഭിക്കുന്നു


https://youtu.be/T69FRs6-f8U
*മണർകാട്:* ചരിത്രപ്രസിദ്ധമായ മണർകാട് ദേവീക്ഷേത്രത്തിലെ സ്ത്രീകളുടെ പരമപ്രധാനവും പ്രസിദ്ധവുമായ കലം കരിക്കൽ വഴിപാട് നാളെ (15/1/2022 ) മുതൽ ആരംഭിക്കും ആദ്യം കലം കരിയക്കൽ വഴിപാട് തുടക്കമായ മകരമാസം മുഴുവനും പെരുംമ്പായിക്കാട്ട്ശ്ശേരി, കുമാരനല്ലൂർ, പനയക്കഴുപ്പ്, നട്ടാശ്ശേരിക്കരക്കാണ് .ഇതിൽ തുടക്കം ഇടുന്നത് പെരുമ്പായിക്കാട്ട്, കുമാരനല്ലൂർ കരയാണ് .സ്ത്രീകൾ ദീർഘസുമംഗലികളായിരിക്കാനും ,കന്യകമാർക്ക് മംഗല്ല ഭാഗ്യം ഉണ്ടാകുവാനും, ദുഷ്ടരോഗ നിർവ്വതിക്കും, കുടുംബ ഐശ്വര്യത്തിനുമായി സ്ത്രീകൾ വൃതശുദ്ധിയോടെ നടത്തുന്ന വഴിപാടാണ് പെരുംമ്പായിക്കാട്ട്ശ്ശേരീ, കുമാരനല്ലൂർ കരക്കാർ കലം കരിക്കൽ വഴിപാടി നോടൊപ്പം മഞ്ഞൾ അഭിഷോകവും കുടുംബ അർച്ചനകളും പ്രധാനമായി നടത്തി വരുന്നത് വളരെ പ്രധാനമാണ് .
https://youtu.be/T69FRs6-f8U
കും ഭ മാസം മുതൽ മറ്റ് കരക്കാർ മുഴുവനും കലം കരിക്കൽ വഴിപാടിനായി എത്തി തുടങ്ങും മീനഭരണി മുതൽ കലം കരിക്കൽ വഴിപാടിന് കരക്കാരുടെ തിരക്ക് കുടും വിഷു മുതൽ പത്താമുദയം വരെ 28  അര കരക്കാർക്ക് പുറമേ കിഴക്കൻ മേഖല ആയ കുമളി, ഏലപ്പാറ, കട്ടപ്പന ,പാലാ, ഈറ്റുപേട്ട ഉടും പൻചോല ഭാഗങ്ങളിലുള്ളവരും, പടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ആലപ്പുഴ, കുമരകം, തിരുവാർപ്പ് ,വൈക്കം, മാഞ്ഞുർ എന്നിവടങ്ങളിൽ നിന്നും തെക്കെൻ പ്രദേശങ്ങളായ പന്തളം, കോഴഞ്ചേരി ,തിരുവല്ല " മല്ലപ്പള്ളി, പത്തനംതിട്ടയിലും ഉള്ള ഭക്തജനങ്ങളുടെ വഴിപാടായി കലം കരിക്കൽ വൻ തോതിൽ വർദ്ധിക്കും പത്താമുദയ ദിവസം ആലപ്പുഴ അരയ കുടുംബങ്ങളിലുള്ളവർ കലം കരിക്കലിനായി എത്തുന്നത് ഒരു പ്രധാന ആണ് ,നിറ കലം, ഒറ്റക്കലം ,മുക്കലം, ഐ ങ്കലം, ഉതിരക്കലം ശ്രർക്കര പായസം, എന്നിവയും 12 കലവും, 108 കലവും വരെ ഭക്തജനങ്ങൾ ഉദ്ദിഷ്ട കാര്യസാദ്ധ്യങ്ങൾ നടക്കുന്നതിനായി എത്താറുണ്ട് 101 കലം വഴിപാടും 108 കലം വഴിപാടും നടത്തുന്നവൻ മുൻകൂട്ടി ദേവസ്വം ഓഫീസുമായി ബദ്ധപ്പെട്ട് ആയവ നടത്തുന്നതിന് നേരത്തെബൂക്ക് ചെയ്യേണ്ടതാണ് .
https://youtu.be/T69FRs6-f8U
ഈ വർഷം കുംഭഭരണി മാർച്ച് 7 (കം ഭം 23) തിങ്കളാഴ്ചയും, മീനഭരണി ഏപ്രിൽ 4 (മീനം 21 ) തിങ്കളാഴ്ചയും ,പത്താമുദയ ആരംഭം ആയ മേടവിഷു ഏപ്രിൽ 15ന്നും (മേടം 2 ന്‌) ആയി വരുന്നതിനാൽ മണർകാട് ദേവീക്ഷേത്രത്തിലെ  ചരിത്ര പ്രസിദ്ധമായ പത്താമുദയം ഏപ്രിൽ 24 ഞായറാഴ്ച (മേടം 11 ന് ) ആണ് ഈ ക്ഷേത്രത്തിൽ വിഷു എന്ന് വരുന്നതനുസരിച്ചാണ് പത്താമുദയം അതായത് വിഷു പത്താണ് പത്താമുദയം ആയി വളരെ പുരാതനം കാലം മുതൽ ആചരിച്ചു വരൂന്നത് .കുംദഭരണി, മീനഭരണി, പത്താമുദയ ദിവസങ്ങളിലെ 28 അര കരക്കാരായാട്ടും, വ്യക്തികളുടെയും വക വഴിപാടായി നടത്തപ്പെടുന്ന, കുംഭകുടം, അമ്മൻ കുടം, തൂക്കം, ഗരുഡൻ (ഒറ്റ ഗരുഡനും ,ഇരട്ട ഗരുഡനും എല്ലാം) അതുപോലെ ഈ ക്ഷേത്രത്തിൽ മാത്രമുള്ള പതിനെന്ന് ഗരുഡനും എല്ലാം മുൻകൂട്ടി ദേവസ്യത്തിൽ അറിയിക്കേണ്ടതാണ് ഓരോ കരക്കാരും പകലത്തെ കുംഭകുടവും ,വൈകിട്ടത്തെ അമ്മൻ കുടവും,  ഗരുഡൻ വഴിപാടും നടത്തുന്ന കരക്കാർ പ്രത്യേകം ദേവസ്വത്തിൽ അറിയിക്കേണ്ടതാണ് . കൂടുതൽ വിവരത്തിന്  മണർകാട് ഭഗവതീ ദേവസ്വം ഭരണസമിതിയുമായി ബന്ധപ്പെടുക  .ഫോൺ No mob 9495328706   Lond No 04812 3704 18 .
Previous Post Next Post