കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്‌പോസ്റ്റിൽ പിടിയിൽ


വാഹന പരിശോധനയ്ക്കിടെ ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിൽ ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 6.09 കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. കുളത്തൂപ്പുഴ അൻപത് ഏക്കർ സ്വദേശികളായ റിഥിൻ (22 ), അൻസിൽ (24) എന്നിവരെ അറസ്റ്റു ചെയ്തു.  തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന K L 15 A 2011 നമ്പർ KSRTC ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ എവേഴ്‌സ്സൻ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ നഹാസ്, ബിജോയ്‌ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post