കോട്ടയം ജില്ലയില്‍ 182 പേര്‍ക്കു കോവിഡ്; 286 പേര്‍ക്കു രോഗമുക്തി






കോട്ടയം: ജില്ലയില്‍ 182 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 182 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടുന്നു. 286 പേര്‍ രോഗമുക്തരായി. 4124 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 72 പുരുഷന്‍മാരും 92 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 2095 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 345597 പേര്‍ കോവിഡ് ബാധിതരായി. 340817 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20363 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -21
വാകത്താനം - 10
പനച്ചിക്കാട് - 9
അതിരമ്പുഴ, ഭരണങ്ങാനം, കുറിച്ചി - 6
വെള്ളൂര്‍, ചങ്ങനാശ്ശേരി, പാല, ചിറക്കടവ്, ഏറ്റുമാനൂര്‍, കരൂര്‍ - 5
എലിക്കുളം, കറുകച്ചാല്‍, വൈക്കം, മീനച്ചില്‍, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി - 4
നീണ്ടൂര്‍, രാമപുരം, ഞീഴൂര്‍ - 3
വാഴപ്പള്ളി, ടി.വി.പുരം, പുതുപ്പള്ളി, കടുത്തുരുത്തി, വിജയപുരം, അകലക്കുന്നം, വെള്ളാവൂര്‍, മണിമല, ഈരാറ്റുപേട്ട, തലയോലപ്പറമ്പ്, തലയാഴം, തിടനാട്, കുറവിലങ്ങാട്, തൃക്കൊടിത്താനം, പായിപ്പാട്, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍, വെളിയന്നൂര്‍, കാണക്കാരി, മണര്‍കാട്, പാറത്തോട്, മറവന്‍തുരുത്ത്, മൂന്നിലവ് - 2
തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, മേലുകാവ്, തലപ്പലം, മുണ്ടക്കയം, അയര്‍ക്കുന്നം, പാമ്പാടി, കൊഴുവനാല്‍, കങ്ങഴ, കല്ലറ, മുളക്കുളം, എരുമേലി, മുത്തോലി, ഉദയനാപുരം, ഉഴവൂര്‍ - 1

Previous Post Next Post