ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിന്റെ ബ്രേക്ക്‌ നഷ്ടപെട്ട് കൂട്ടയിടി ; 20 പേർക്ക് പരിക്ക്


 






മുണ്ടക്കയം : കരിനിലം അമരാവതി ഇറക്കത്തിലാണ് ശബരിമല തീർത്ഥാടകരുടെ ബസിന്റെ ബ്രേക്ക്‌ നഷ്‍ടപെട്ട് മുൻപിൽ ഉണ്ടായിരുന്ന മറ്റൊരു മിനി ബസിൽ പോയി ഇടിച്ചതിനെ തുടർന്ന് 20 ഓളം പേർക്ക് പരിക്കേറ്റു. 

നിയന്ത്രണം വിട്ട ബസ്  ഒരു വീടിന്റെ മതിലിൽ ഇടിച്ചു നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയുന്നു. ഏതായാലും
വലിയൊരു അപകടമാണ് തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

أحدث أقدم