റോഡ്സൈഡിൽ കൂട്ടിയിട്ടിരുന്ന തടികളില്‍ തട്ടി ബൈക്ക് യാത്രികരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം






തിരുവനന്തപുരം : കാട്ടാക്കട- കുറ്റിച്ചല്‍ റോഡ് സൈഡിൽ കൂട്ടിയിട്ടിരുന്ന തടികളില്‍ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം.കള്ളിക്കാട് ആഴാംകാല്‍ സ്വദേശി സുരേഷിന്റെ മകന്‍ ശ്രീജിത്ത് (21) കള്ളിക്കാട് ആഴാംകാല്‍ മേലെ പുത്തന്‍വീട്ടില്‍ അനിയുടെ മകന്‍ അച്ചു(20) എന്നിവരാണ് മരിച്ചത്.

ശ്രീജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അച്ചുവും ശ്രീജിത്തും സഞ്ചരിച്ച ബൈക്കിന് പരുത്തിപ്പള്ളി-കള്ളിക്കാട് റോഡിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 8.30 നും 9നും ഇടയ്ക്കാണ് അപകടം ഉണ്ടായത്.

ബൈക്ക് യാത്രികര്‍ കുറ്റിച്ചല്‍ ഭാഗത്തേക്കു പോകുകയായിരുന്നു. ഈ റോഡില്‍ ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി റോഡരികില്‍ ഇട്ടിരുന്ന തടികളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

മലയോര ഹൈവേയുടെ ഭാഗമായ റോഡില്‍ തെരുവ് വിളക്കുകള്‍ ഇല്ല. റോഡ് പണിക്ക് മുറിച്ചിട്ട മരങ്ങള്‍ പലയിടത്തും നീക്കം ചെയ്യാതെ ഇട്ടിട്ടുണ്ട്. കൂടാതെ പ്രദേശത്തെ മില്ലുകളിലെ തടികളും അനധികൃതമായി റോഡില്‍ അലക്ഷ്യമായി ഇട്ടിട്ടുണ്ട്. പലപ്പോഴും ഇവിടങ്ങളില്‍ അപകടങ്ങള്‍ പതിവാണ്.

أحدث أقدم