തിരുവനന്തപുരം ▪️സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതോടെ മാത്രമേ വാക്‌സിനേഷന്‍ നല്‍കൂവെന്നും മന്ത്രി വ്യക്തമാക്കി.
500 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കും. 51 ശതമാനം കുട്ടികള്‍ ഇതിനകം വാക്‌സിനെടുത്തു. 967 സ്‌കൂളുകളില്‍ വാക്‌സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. വാക്‌സിനേഷന്‍ നടക്കുന്ന സ്‌കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മറ്റ് സ്‌കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത് വാക്‌സിനേഷന്‍ കേന്ദ്രമുള്ള സ്‌കൂളിലെത്തി വാക്‌സിന്‍ സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ആരംഭിക്കുക.