കോട്ടയം : കേരളത്തിൽ പല സർക്കാരുകൾ ഭരിച്ചിരുന്നെങ്കിലും, ആരുടെയും കാലത്ത് 500 ഫയലുകൾ ഒരു ഡിപ്പാർട്ട്മെൻ്ററിലേതു തന്നെ കാണാതെ പോകുന്നത് ആദ്യത്തെ സംഭവമാണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി. സി. തോമസ്..
വലിയ ചില ഇടപാടുകൾ വഴി ആരോഗ്യ വകുപ്പിലേക്ക് മരുന്നുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് കാണാതായിരിക്കുന്നത്. അതിന്റെ അർത്ഥം വൻ അഴിമതിയുടെ കഥ ഇതിനു പുറകിൽ ഉണ്ടെന്നാണ്. ഇത് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവച്ചു പുറത്ത് പോകണമെന്നും പി സി തോമസ് ആവശ്യപ്പെട്ടു..
കേരള സർക്കാരിൻറെ കീഴിലുള്ള മെഡിക്കൽ കോർപ്പറേഷൻ തന്നെയാണ് ഇടപാടുകൾ മുഴുവൻ നടത്തിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഫയലുകൾ ആണ് കാണാതായത്. അതുകൊണ്ട് കേരള സർക്കാരിൽ പെട്ടവർ തന്നെയാണ് ഉത്തരവാദികൾ എന്നത് വ്യക്തം. എന്തിന്, എങ്ങനെ,ആര് എന്നത് ജനങ്ങളോട് പറയുവാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തയ്യാറാകണമെന്ന് തോമസ് ആവശ്യപ്പെട്ടു.