കഞ്ചാവുമായി കോട്ടയത്ത് യുവാക്കളെ അറസ്റ്റ് ചെയ്തു: പാലാ വള്ളിച്ചിറ സ്വദേശികളാണ് യുവാക്കൾ


പാലാ :പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് വള്ളിച്ചിറ കരയിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായി മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ പടിഞ്ഞാറ്റിൻകര കരയിൽ ചാമക്കാലായിൽ വീട്ടിൽ പി.ആർ മനോഹരൻ മകൻ 23 വയസ്സുള്ള അമൽ മനോഹരനെ അറസ്റ്റ് ചെയ്തു.ഈ കേസ് പാലാ റേഞ്ചിലെ NDPS ക്രൈം നമ്പർ 04/2022 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ ആനന്ദ രാജ് ബി , CEO സാജിദ് പി.എ , WCE0 മാരായ വിനീത വി നായർ , പാർവ്വതി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് വള്ളിച്ചിറ കരയിൽ വച്ച് ഏഴ് ഗ്രാം കഞ്ചാവുമായി മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജിൽ കോഴിക്കൊമ്പ് കരയിൽ നീർ പെട്ടിക്കൽ വീട്ടിൽ വിക്രമൻ മകൻ 22 വയസ്സുള്ള ഹരികൃഷ്ണൻ വി യെ അറസ്റ്റ് ചെയ്തു.ഈ കേസ് പാലാ റേഞ്ചിലെ NDPS ക്രൈം നമ്പർ 03/2022 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ ആനന്ദ രാജ് ബി , CEO സാജിദ് പി.എ , WCE0 മാരായ വിനീത വി നായർ , സിനി ജോൺ എന്നിവർ പങ്കെടുത്തു.

|പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് വള്ളിച്ചിറ കരയിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായി മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജിൽ ആണ്ടൂർ കരയിൽ മേക്കല്ലംമ്പിള്ളിൽ വീട്ടിൽ ഗോപി മകൻ 32 വയസ്സുള്ള കണ്ണൻ എം.ജി യെ അറസ്റ്റ് ചെയ്തു.ഈ കേസ് പാലാ റേഞ്ചിലെ NDPS ക്രൈം നമ്പർ 02/2022 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. റെയിഡിൽ പ്രിവന്റീവ് ഓഫീസർ ആനന്ദരാജ് ബി , CEO സാജിദ് പി.എ , WCE0 മാരായ വിനീത വി നായർ പാർവ്വതി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post