പീഡിപ്പിച്ച് കൊന്ന മകളെയുമായി ട്രെയിന്‍ യാത്ര; ദമ്പതികൾ അറസ്റ്റിൽ; നടുക്കി ക്രൂരത



പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് രാജ്യത്തെ നടുക്കിയ അതിക്രൂര സംഭവം നടന്നത്. ദമ്പതികൾ മരിച്ച കുട്ടിയുമായി ട്രെയിനിൽ യാത്ര ചെയ്യവേയാണ് പിടിയിലായത്. ഇവർ സെക്കന്ദരാബാദ് രാജ്കോട്ട് എക്സ്പ്രസിൽ രാജസ്ഥാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു. എന്നാൽ യാത്ര തുടങ്ങുമ്പോൾ മുതൽ കുട്ടി ഉറങ്ങുന്ന നിലയിലായിരുന്നു. ഇത് കൂടെയുള്ള യാത്രക്കാർക്ക് സംശയമായി. 
ഏകദേശം 6 മണിക്കൂറോളം കുട്ടിക്ക് യാതൊരു അനക്കവും ഉണ്ടായില്ല. ഇതോടെ യാത്രക്കാർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. ഇവർ സോളപൂർ പൊലീസിനും വിവരം കൈമാറി. പൊലീസ് ഉടൻ ട്രെയിനിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ച് കിടക്കുക്കയാണെന്ന് കണ്ടെത്തിയത്. ഇതോടെ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് സംഭവത്തിന്റെ ക്രൂരത തെളിഞ്ഞത്.

കുട്ടിയെ അച്ഛൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണ്. പിന്നീട് ഇയാൾ ഭാര്യയെയും മകനെയും ഭീഷണിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി ഇവരെ രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. റെയിൽവേ പൊലീസും സോളപൂര്‍ പൊലീസും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post