മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും പാർട്ടി സമ്മേളനത്തിൻ്റെ ലഹരിയിലാണ്. പാർട്ടി സമ്മേളനത്തിനാളെ കൂട്ടുവാൻ കേരളത്തിലെ ജയിലറകൾ തുറന്നിട്ടിരിക്കുകയാണ്.പാർട്ടി സമ്മേളനങ്ങളിൽ അണികൾ പരസ്പരം ആയുധമെടുക്കാതിരിക്കുവാൻ കേരളത്തിലെ പോലിസ് സേനയെ ആകമാനം സമ്മേളന നഗരികളിൽ വിന്യസിച്ചിരിക്കുകയാണ്. അതിൻ്റെ പ്രതിഫലനമാണ് കോട്ടയം നഗരഹൃദയത്തിൽ നടന്ന കൊലപാതകം.
തൻ്റെമകനെ നഗരത്തിലെ ഗുണ്ടാ നേതാവായ കാപ്പാപ്രതി തട്ടികൊണ്ടുപോയെന്ന് പരാതിപ്പെട്ട അമ്മയോട് പോലീസ് പറഞ്ഞത് ധൈര്യമായി മടങ്ങിക്കോളു ഒരാപത്തും വരാതെ ഞങ്ങൾ അവനെ വീട്ടിലെത്തിക്കുമെന്നാണ്. പ്രതിയാരാണെന്ന് പറഞ്ഞിട്ട് പോലും ഇതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടിയെടുക്കുവാൻ പോലീസ് തയ്യാറാകാത്തതിൻ്റെ ഫലമായാണ് പ്രതിതന്നെ യുവാവിൻ്റെ ജഡവുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
ജനങ്ങൾക്ക് എന്ത് സുരക്ഷയാണ് കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് നൽകുന്നത്. ജനവരി 19ന് ഉറങ്ങിക്കിടന്ന രൺജിത്ത് എന്ന ബി.ജെ.പി നേതാവിനെ ആലപ്പുഴ ഡിവൈഎസ്പി ഓഫീസിനു തൊട്ടു സമീപത്തുള്ള വീട്ടിൽ കയറി ജിഹാദികൾവെട്ടി കൊലപ്പെടുത്തിയത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. എന്നിട്ടും പോലീസ് ജാഗ്രത കാട്ടുന്നില്ല എന്നതിൻ്റെ തെളിവാണ് കോട്ടയത്തെ എസ്.പി ഓഫീസ് കോംമ്പൗണ്ടിൽ തന്നെ യുവാവിൻ്റെ ജഡമെത്തിച്ച സംഭവം.
കേരളത്തിൻ്റെ ആഭ്യന്തരമന്ത്രി തികഞ്ഞ പരാജയമാണെന്ന് തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ വിമർശനമുയർന്നത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന അരക്ഷിതാവസ്ഥ.
പോലിസ് ജനങ്ങളെ സംരക്ഷിക്കുന്നില്ലെങ്കിൽ ജനങ്ങൾ പോലിസിനെ കൈകാര്യം ചെയ്യുന്ന സ്ഥിതി അതിവിതൂരമല്ലാതെ ഈ കേരളത്തിൽ നടക്കും.