എലിക്കുളം: പഞ്ചായലെത്തിയാൽ ചൂടു ചായയും, ചെറുകടിയും ലഭിക്കും കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ക്ഷീണമകറ്റുവാൻ ഇനി ചായയും, ചെറുകടിയുമാണ്ടാവും’ സാധാരണക്കാർക്കും, പ്രായമായവർക്കും ഏറെ പ്രയോജനകരമാകുന്ന ഈ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തേതും, കോട്ടയം ജില്ലയിലെ ആദ്യത്തേയും പഞ്ചായത്താണ് എലിക്കുളം’
കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത് പിണറായി പഞ്ചായത്താണ്. യാതൊരു വിധ ഫണ്ടുകളുമില്ലാത്ത ഈ പദ്ധതിയുടെ ചിലവ് വഹിക്കുന്നത് പഞ്ചായത്തംഗങ്ങളും, ജീവനക്കാരുമാണ് ‘ എന്നും വ്യത്യസ്തമായ പദ്ധതികളുമായി എത്തുന്ന എലിക്കുളം പഞ്ചായത്തിൻ്റെ രണ്ടാമത്തെ സംരംഭമാണിത്.പഞ്ചായത്തിന് സ്വന്തമായി ലൈഫ് എന്നൊരു ഓൺലൈൻ ചാനൽ തുടങ്ങി വ്യത്യസ്തമാർന്ന തുടക്കമാണ് ഭരണസമിതി നടത്തിയത്.ജില്ലയിലെ മികച്ച ജൈവ ഗ്രാമപഞ്ചായത്തിനുള്ള അവാർഡും എലിക്കുളം പഞ്ചായത്ത് കരസ്ഥമാക്കിയിരുന്നു.
ചായയും, ചെറുകടിയം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ റ്റി എൻ.ഗിരീഷ് കുമാർ നിർവ്വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് സിൽവി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷരായ അഖിൽ അപ്പുക്കുട്ടൻ (ആരോഗ്യം )ഷേർളി അന്ത്യാങ്കുളം (ക്ഷേമകാര്യം), സൂര്യാമോൾ (വികസന കാര്യം), പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്, ആശ മോൾ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ ,ജെയിംസ് ജീരകത്ത്, യമുന പ്രസാദ് ,പഞ്ചായത്ത് സെക്രട്ടറി സിബി ജോസ് കെ ,അസിസ്റ്റൻ്റ് സെക്രട്ടറി ജോയ്സ് സെബാസ്റ്റ്യൻ, സി.ഡി.എസ്.ചെയർപേഴ്സൺ രാജമ്മ ടീച്ചർ, ഹരിതകർമ്മ സേനാംഗങ്ങൾ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.....
വാർത്തകൾക്കും പരസ്യങ്ങൾക്കും
944760 1914