ഭാര്യ പിണങ്ങി പോയി,പോലീസുകാരൻ സോഷ്യൽ മീഡിയ വഴി കുരുക്കിയ യുവതി ജീവനൊടുക്കി.സംഭവത്തിൽ പൊ​ലീ​സു​കാ​ര​ന് ​സ​സ്‌​പെ​ൻ​ഷ​ൻ.


മൂ​ന്നാ​ർ/ ഭാര്യ പിണങ്ങി പോയതോടെ സോഷ്യൽ മീഡിയ വഴി പോലീസുകാരൻ കുരുക്കിയ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊ​ലീ​സു​കാ​ര​ന് ​സ​സ്‌​പെ​ൻ​ഷ​ൻ. സോഷ്യൽ മീഡിയ വഴി യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച ശാ​ന്ത​ൻ​പാ​റ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​സി.​പി.​ഒ​ ​ശ്യാം​ ​കു​മാ​റി​നെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​​സ​സ്‌​പെ​ന്റ് ​ചെയ്തിരിക്കുന്നത്. പോലീസ് സേനക്ക് തന്നെ ശ്യാം​ ​കു​മാ​ർ അപമാനം ഉണ്ടാക്കിയിരിക്കുകയാണ്.
​മൂ​ന്നാ​ർ​ ​സ്വ​ദേ​ശിനി​യാ​യ​ ​ഷീ​ബ​ ​ഏ​യ്ഞ്ച​ൽ​ ​റാ​ണി​ ​(27​)​ ആണ് മരണപ്പെട്ടത്. വി​വാ​ഹി​ത​നാ​യ​ ​ശ്യാം​കു​മാ​ർ​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​യു​വ​തി​യെ​ ​വ​ഞ്ചി​ച്ച​താ​ണ് ​ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ​ന​യിക്കുന്നത്. ഡി​സം​ബ​ർ​ 31​നാ​ണ് ​ഷീ​ബ​ ​ആ​ത്മ​ഹ​ത്യ​ ​ചെയ്യുന്നത്.​ ​മ​രി​ക്കു​ന്ന​തി​ന് ​മു​മ്പു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​യു​വ​തി​ ​ക​ടു​ത്ത​ ​മാ​ന​സി​ക​ ​പ്ര​ശ്‌​ന​ത്തി​ലാ​യി​രു​ന്ന​താ​യി​ ​വീ​ട്ടു​കാ​ർ​ ​പോലീസിന് മൊഴി നൽകിയിരുന്നു.​ ​മ​രി​ക്കു​ന്ന​ ​ദി​വ​സം​ ​ഉ​ച്ച​വ​രെ​ ​പെ​ൺ​കു​ട്ടി​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീസുകാരനായ​ ​ശ്യാം​കു​മാ​റു​മാ​യി ഷീബ​ ​അ​ടു​പ്പം​ ​പു​ല​ർ​ത്തി​യി​രു​ന്ന​താ​യി​ ​ക​ണ്ടെ​ത്തുകയാണ് ഉണ്ടായത്.

2018​ൽ​ ​ശ്യാം​കു​മാ​ർ​ ​മൂ​ന്നാ​റി​ൽ​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​വെ​ഹി​ക്കി​ൾ​ ​ഡ്രൈ​വ​റാ​യി​രി​ക്കെ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​അ​ടു​ക്കു​ക​യും​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ട​ത്തു​ക​യുമായിരുന്നു.​ ​​വി​വ​രം​ ​അ​റി​ഞ്ഞ് ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​താ​വി​ന്റെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യി​ട​പ്പെ​ട്ട് ​ഇ​യാ​ളെ​ ​സ്ഥ​ലം​ ​മാറ്റി.​ ​പി​ന്നീ​ട് ​ബ​ന്ധം​ ​തു​ട​ർ​ന്ന​ത് ​വീ​ട്ടു​കാ​ർ​ ​അറിഞ്ഞില്ല.​ ​ശ്യാം​കു​മാ​ർ​​ ​വി​വാ​ഹി​ത​നും​ ​ഒ​രു​ ​കു​ട്ടി​യു​ടെ​ ​അ​ച്ഛ​നു​മാ​ണെ​ന്ന് ​പി​ന്നീ​ടാ​ണ് ​പെ​ൺ​കു​ട്ടി​ ​അ​റി​യു​ന്ന​ത്.​ ​
ഭാ​ര്യ​ ​വ​ഴ​ക്കി​ട്ട് ​വീട്ടിൽ നിന്ന് ​പി​ണ​ങ്ങി​ ​പോ​യി​രിക്കുന്ന സമയത്ത് ​ ​വി​വാ​ഹ​മോ​ച​നം​ ​നേ​ടി,​ ​ഷീ​ബ​യെ​ ​ക​ല്യാ​ണം​ ​ക​ഴി​ക്കാ​മെ​ന്നും ശ്യാം​കു​മാ​ർ ​ ഉ​റ​പ്പ് ​ന​ൽ​ക്കുകയായിരുന്നു.​ ​ഭാ​ര്യ​ ​അ​ധി​കം​ ​വൈ​കാ​തെ​ ​ത​ന്നെ​ ​തി​രി​ച്ചെ​ത്തി. ​ഇ​ക്കാ​ര്യം​ ​ഷീ​ബ​യെ​ ​അ​റി​യി​ക്കാ​ൻ​ ​ശ്യാം​കു​മാ​ർ​ ​തയ്യാറായില്ല.​ ​വി​വ​രം​ ​അ​റി​ഞ്ഞ​തോ​ടെ​ ​ശ്യാം​ ​ത​ന്നെ​ ​വ​ഞ്ചി​ച്ചെ​ന്ന​ ​നോ​വി​ഷ​മ​ത്തി​ലാ​യി ഷീബ ​ആ​ത്മ​ഹ​ത്യ​ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.​ ​കേ​സി​ൽ​ ​എ​സ്.​എ​ച്ച്.​ഒ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​യിട്ടുണ്ട്.​ ​തു​ട​ര​ന്വേ​ഷ​ണം​ ​ഡി​വൈ.​എ​സ്.​പി​ ​എ.​ജി.​ ​ലാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ നടക്കുന്നു.
أحدث أقدم