വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃശ്ശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എല്‍.എച്ച്. ഐ ആയി സ്ഥാനക്കയറ്റം കിട്ടി വരവൂര്‍ പി.എച്ച്.സിയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്.
എന്നാല്‍ വരവൂര്‍ പി.എച്ച്.സി യില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.
അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി.