കൊവിഡ് നിയന്ത്രണം;..യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി


തിരുവനന്തപുരം ▪️ കൊവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് അറിയിപ്പ്. ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. ഞായറാഴ്ച അവശ്യസര്‍വീസുകള്‍ മാത്രം സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.
أحدث أقدم