പൊലീസുകാരനെ മേലുദ്യോഗസ്ഥർ മർദിച്ച സംഭവം: മൂന്നുപേർക്ക് സസ്പെൻഷൻ





തൃപ്പൂണിത്തുറ: ഹിൽപാലസ് കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ പൊലീസുകാരനായ ബാബുവിനെ മേലുദ്യോഗസ്ഥർ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ ഹവിൽദാർമാരായ അന്‍സാർ, അരുൺദേവ്, രാജേഷ് എന്നിവരെയാണ് വകുപ്പുതല അന്വേഷ‍ണ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
കെ.എ.പി ബറ്റാലിയന്‍ ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരുഡാണ് നടപടി സ്വീകരിച്ചത്. ഡിസംബർ 31ന് വൈകീട്ട് സേനക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ സംഘം ചേർന്ന് മർദിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് മുഴുവൻ പൊലീസ് സേനക്കും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.


 
എന്നാൽ, സംഭവത്തിൽ വകുപ്പുതല നടപടിക്കപ്പുറമുള്ള നിയമനടപടികളുണ്ടാകില്ലെന്നാണ് പൊലീസ്വൃത്തങ്ങൾ നൽകുന്ന സൂചന. ഇതോടെ കേസിൽ ആരോപണ വിധേയരായ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഒഴിവാക്കപ്പെടുന്ന നിലയാണുള്ളത്.
ആ​റം​ഗ സം​ഘം മ​ർ​ദി​ച്ചെ​ന്ന് ബാ​ബു ഉ​ൾ​പ്പെ​ടെ മൊ​ഴി​ന​ൽ​കി​യി​ട്ടും മൂ​ന്നു​പേ​രി​ൽ മാ​ത്ര​മാ​യി ന​ട​പ​ടി​യൊ​തു​ക്കി​യ​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ആ​രോ​പ​ണ വി​ധേ​യ​രാ​യ പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ലാ​തെ ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ മാ​ത്രം ന​ട​പ​ടി​യൊ​തു​ക്കി​യ​തി​ൽ സേ​ന​യി​ൽ​ത​ന്നെ അ​തൃ​പ്തി ശ​ക്ത​മാ​ണ്. സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
أحدث أقدم