ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. ബംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായ ജിതിന്‍ ബി ജോര്‍ജ് ആണ് മരിച്ച മലയാളി.
ലോറി ഇടിച്ച് രണ്ട് കാറുകള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. രണ്ടാമത്തെ കാറിലാണ് ജിതിന്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ശിവപ്രകാശും മരിച്ചു. ഇരുവരും ടൊയോട്ട കമ്ബനിയിലെ ജീവനക്കാരെന്നാണ് പ്രാഥമിക വിവരം.