തിരുവനന്തപുരത്ത് പൊലീസ് സ്‌റ്റേഷന് നേരെ ബോംബേറ്; രണ്ട് യുവാക്കള്‍ പിടിയില്‍






തിരുവനന്തപുരം നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആര്യന്‍കോട് സ്വദേശികളായ അനന്തു, നിധിന്‍ എന്നിവരാണ് പിടിയിലായത്. 18 ഉം, 19 ഉം വയസ്സ് പ്രായമുള്ളവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ പതിനൊന്നരയ്ക്കാണ് ഇവര്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് പെട്രോള്‍ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയാണ് ഇവര്‍ സ്‌റ്റേഷനെ ആക്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കൃത്യത്തിന് പിന്നാലെ യുവാക്കള്‍ ഒളിവില്‍ പോയി. ഇവര്‍ക്കുവേണ്ടി വ്യാപക തിരച്ചിലാണ് നടത്തിയത്. എവിടെ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞദിവസം ഈ മേഖലയില്‍ ചില സംഘര്‍ഷങ്ങളും അടിപിടിയും ഉണ്ടായിരുന്നു. അടിപിടിക്കേസില്‍ അനന്തുവിനെയും പ്രതിചേര്‍ത്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിരോധമാകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍
Previous Post Next Post