കുഞ്ഞിനെ കവര്‍ന്നത് വില്‍ക്കാനെന്ന് പ്രതി നീതു; മുൻപും തട്ടിപ്പിന് ശ്രമം

കോട്ടയം മെഡി. കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ കളമശേരി സ്വദേശിനി നീനു പിടിയിൽ. നീതു എത്തിയത് നഴ്സിന്റെ വേഷത്തിലാണ്. കുഞ്ഞിനെ തട്ടിയെടുത്തത് വില്‍ക്കാനെന്ന് പ്രതി നീതു പൊലീസിനോട് പറഞ്ഞു. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ശ്രമമെന്നും പ്രതി മൊഴി നല്‍കി. എട്ടുവയസുള്ള ആണ്‍കുട്ടിയുമായി ഇവര്‍ ബാര്‍ ഹോട്ടലില്‍ റൂമെടുത്തത് നാലാം തീയതിയാണ്. 
ഇതിനുമുന്‍പും പ്രതി തട്ടിപ്പിന് ശ്രമിച്ചിരുന്നതായി സംശയമെന്ന് ആർഎംഒ വ്യക്തമാക്കി. അതേസമയം, ഗാന്ധിനഗര്‍ പൊലീസ് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. ഡന്‍റല്‍ കോളജില്‍ നഴ്സിന്റെ വേഷത്തിലെത്തിയതും ഇതേ സ്ത്രീയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. കുഞ്ഞിന്റെ പ്രായം മൂന്നുദിവസം മാത്രമാണ്. 
Previous Post Next Post