കോട്ടയം മാങ്ങാനത്ത് ബസിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടിയ്ക്ക് ഫിക്സ്:.. സർവീസ് മാറ്റി വച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് സ്സ് ജീവനക്കാർ,






കോട്ടയം : ബസിൽ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ഫിക്സ് ബാധിച്ചു. ഒട്ടും താമസിക്കാതെ സർവീസ് മാറ്റി വച്ച് കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. പുതുപ്പള്ളി വഴി കോട്ടയം - ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കൊണ്ടോടി ട്രാവൽസിലെ ജീവനക്കാരാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണ്ണായക ഇടപെടൽ നടത്തിയത്.

കഴിഞ്ഞ 13ന് വൈകിട്ട് 6.13നായിരുന്നു സംഭവം. ബസ് കോട്ടയം ഭാഗത്തേയ്ക്ക് വരുന്നതിനിടെ മാങ്ങാനം ഭാഗത്ത് വെച്ച് പിഞ്ചു കുഞ്ഞിന് ഫിക്സ് വരികയായിരുന്നു. കുട്ടിയുടെ അസ്വസ്ഥത തിരിച്ചറിഞ്ഞ വീട്ടുകാർ ബഹളം വച്ചതോടെ വണ്ടിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരായ ജിഷ്ണുവും അബിനും ഇടപെടുകയായിരുന്നു.

ഉടൻ തന്നെ ഇവർ അതിവേഗം ബസ് കോട്ടയം കോട്ടയം ജില്ലാ ജനറൽ ആശ്രുപതിയിലയ്ക്ക് ഓടിച്ചു. ഗതാഗതക്കുരുക്കിന് ഇടയിലൂടെ അതിവേഗമാണ് ജീവനക്കാർ വാഹനം ഓടിച്ച് എത്തിയത്. അപകട സാഹചര്യം തിരിച്ചറിഞ്ഞ് കഞ്ഞിക്കുഴിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം കടത്തിവിടാൻ സൗകര്യം ക്രമീകരിച്ചു. ജനസംഖ്യാശാസ്‌ത്രം

ഇത് കൂടാതെ വയർലെസിൽ കൂടി വിവരങ്ങൾ കൈമാറി ജില്ലാ ആശുപത്രിയിൽ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടി അപകടനില തരണം ചെയ്തത്.
Previous Post Next Post