പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുള്ളില്‍ പ്രണയം നടിച്ച് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംക്രാന്തി സ്വദേശി 31കാരനായ തുണ്ടിപ്പറമ്പില്‍ അഫ്‌സലിനെയാണ് പാലാ SHO കെ പി തോംസണ്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ബസിനുള്ളില്‍ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടര്‍ താഴ്ത്തി പുറത്തുപോവുകയായിരുന്നു.
തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു പാലാ SHO കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പോലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബി നെയും പോലീസ് സ്റ്റാന്‍ഡിനുള്ളില്‍നിന്നും പിടികൂടി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.