നമ്പർ വൺ കേരള പോലീസ് ശരിക്കും നിസ്സഹായരോ ? അവരെ ഈ അവസ്ഥയിൽ എത്തിച്ചത് ആര് ? കേരളപ്പോലീസിന് തുരങ്കം വയ്ക്കുന്ന അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെ ??


ജോവാൻ മധുമല 
ന്യൂസ് ഡെസ്ക് 

പാമ്പാടി : ഈ കഴിഞ്ഞ ഒരാഴ്ച്ചയായി കേരളാ പോലീസിന് എതിരെ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ ഉള്ള വാർത്തകൾ കേരളം ചർച്ച ചെയ്യുമ്പോൾ  അതിൻ്റെ അടിസ്ഥാനമായ മൂല കാരണം ശരിക്കും എന്താണ് ?
ഒരു പോലീസ് സ്റ്റേഷനിൽ ഒരു ചെറിയ കേസ്സ് ഉണ്ടായി അവിടെ കേസിലെ പ്രതിയെയും , പരാതിക്കാരനെയും സ്റ്റേഷനിൽ  വിളിക്കുന്ന സമയത്ത് അവിടെ ഉള്ള ടെലഫോൺ ശബ്ദിക്കും .. അതിൽ ഒരു ചോട്ടാ നോതാവോ ജില്ലാ നേതാവോ ഒരു പക്ഷെ സ്ഥലം MLA യൊ ആകും 
വിളിച്ചത് നാടിൻ്റെ വികസനത്തെക്കുറിച്ച് പറയാനല്ല നേരേ മറിച്ച് സ്റ്റേഷനിൽ ഹാജരായ ആൾ നമ്മുടെ സ്വന്തം ആളാണെന്നും വേണ്ട വിധം കാര്യങ്ങൾ ചെയ്യണമെന്നും ആയിരിക്കും .. ഫോൺ എടുത്ത ഉദ്ധ്യോഗസ്ഥൻ  എതിര് പറഞ്ഞാൽ  അടുത്ത ഡയലോഗ് ഇങ്ങനെ 
നീ സൂക്ഷിച്ചോ .. അല്ലെ വീട്ടിക്കയറിത്തല്ലും .. നിൻ്റെ തൊപ്പി തെറിപ്പിക്കും തുടങ്ങി നിരവധി ഭീഷണികളും. ..
പോലീസും മനുഷ്യരാണ് ..
എല്ലാ പോലീസുകാരെയും വെള്ളപൂശിക്കാട്ടുകയല്ല .പക്കാ ക്രിമിനൽ സ്വഭാവം ഉള്ള വരും പോലീസിലുണ്ട് എന്നത് വിവിധ വാർത്തകളിലൂടെ നമ്മുക്ക് അറിയാം  
നേരേ മറിച്ച് പക്കാ ക്രിമിനലുകളെക്കാളും  രാഷ്ട്രീയക്കാരുടെ അമിത ഇടപെടൽ ആണ് നിയമം നടപ്പിലാക്കുന്ന നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണി 
പോലീസിന് എതിരെ ഏതെങ്കിലും വാർത്ത വന്നാൽ ഉടൻ നവ മാധ്യമങ്ങളിലൂടെ  ട്രോളുകളുടെ പൊങ്കാല ഇടുന്ന സാമൂഹ്യ മാധ്യമ മാന്യൻന്മാർ അടിസ്ഥാന കാര്യം തിരക്കാതെ ട്രോളുകളും തള്ള് വാർത്തകളും പടച്ച് വിടുന്നു 
ഇൻഡ്യയിലെ നമ്പർ വൺ പോലീസ് ആണ് നമ്മുടെ പോലീസ് എന്ന് മറക്കരുത് പ്രളയവും കോവിഡും തുടങ്ങി മഹാമാരി കാലത്ത് നമ്മുക്ക് കാവലാളായ ഇവരെ വിർശിക്കുമ്പോൾ .. നല്ല കാര്യങ്ങൾ മനപ്പൂർവ്വം മറക്കുന്നു .
കഴിഞ്ഞ ആറ് മാസം മുമ്പ് ഒരു പോലീസ് ഉദ്ധ്യോഗസ്ഥൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു 
ആ വീഡിയോയിലെ ഡയലോഗ് ഇങ്ങനെ 

ഞങ്ങൾ പാർട്ടിക്കാരാ എന്ന് പറയുമ്പോൾ 
നിൻ്റെ പാർട്ടിയുടെ ..@#% റി ..... എന്ന് പറഞ്ഞ് നടന്ന് പോകുന്ന ചങ്കൂറ്റമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ വീഡിയോ ..
നിയമം നടപ്പാക്കേണ്ടവരെ അതിൻ്റെ വഴിക്ക് വിടുക   .രാഷ്ട്രിയ ഇടപെടൽ ഒഴിവാക്കുക .. ഒപ്പം മറ്റൊരു കാര്യവും ക്രിമിനൽ സ്വഭാവം ഉള്ളവർ പോലീസിൽ ഉണ്ടങ്കിൽ അതേ അർത്ഥത്തിൽ നടപടിയെടുക്കാനും രാഷ്ട്രീയക്കാർക്ക് പറ്റട്ടെ 
തുടരും ..
أحدث أقدم