മുതിർന്ന സിപിഐഎം നേതാവ് പി എ മുഹമ്മദ് അന്തരിച്ചു


വയനാട്ടിലെ മുതിർന്ന സിപിഐഎം നേതാവ്‌ പി എ മുഹമ്മദ്‌ അന്തരിച്ചു. 84 വയസ്സായിരുന്നു. വയനാട്ടിൽ സിപിഐഎം ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം.വൈത്തിരി ചേലോട്‌ ഗുഡ്‌ഷെപ്പേർഡ്‌ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന്‌ ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന്‌ വീട്ടിൽ നിന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു.


1973ൽ സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ മുതൽ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച പി എ മുഹമ്മദ്‌ കാൽ നൂറ്റാണ്ട്‌ കാലം ജില്ലാ സെക്രട്ടറിയായി പാർട്ടിയെ നയിച്ചു. സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്‌ പ്രസിഡന്റ്‌, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ദേശാഭിമാനി ഡയറക്ടർ ബോർഡ് അംഗം എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിൽ സംഘാടകനായും സഹകാരിയായും പ്രവർത്തിച്ചു. കണിയാമ്പറ്റ പന്തനംകുന്നൻ ആലിക്കുട്ടിയുടേയും കുഞ്ഞാമിയുടെയും മകനായി 1937 ലാണ് ജനനം. അടിയന്തരാവസ്ഥ കാലത്ത് നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
أحدث أقدم