പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു




എറണാകുളം: പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐക്ക് കുത്തേറ്റു. എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. 

 ബൈക്ക് മോഷണക്കേസ് പ്രതി ബിച്ചുവിനെ പിടികൂടുന്നതിനിടെയാണ് ഇടപ്പള്ളിയില്‍ എഎസ്‌ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പുലര്‍ച്ചെ ഒരു മണിയോടെ ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കത്തി വീശുകയും എഎസ്‌ഐയുടെ കൈക്ക് പരുക്കേല്‍ക്കുകയുമായിരുന്നു.


Previous Post Next Post