കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എം ഡി എം എ യുമായി പിടിയിൽ. പിടിയിലായത് കഞ്ഞിക്കുഴി സ്വദേശി


കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് (24) ആണ് അറസ്റ്റിലായത്. 12 ഗ്രാം ഓളം എം ഡി എം എയും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
20 കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാൾ കൈവശം വച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.
ബാംഗ്ലൂരിൽ നിന്നുമാണ് ഇയാൾ എം ഡി എം എ കോട്ടയത്ത് എത്തിക്കുന്നത്.
തുടർന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുകയാണ് പതിവ്.
ഇതിനായി വിദ്യാർത്ഥികളും യുവാക്കളും അടക്കുന്ന ഒരു സംഘത്തെയും ഇയാൾ നിയോഗിച്ചിരുന്നു. ഈ യുവാക്കളുടെ കൈവശം രാസ ലഹരി ആവശ്യക്കാരിലേക്ക് കൈമാറുകയാണ് രീതി. കൂട്ടാളി സംഘത്തെയും പിടികൂടാൻ ശ്രമം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഒരുമാസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയേയും സമാനമായ കേസിൽ പിടികൂടിയിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കും.
Previous Post Next Post