കാമറക്കണ്ണിൽ പെടാതെ സൂപ്പർബൈക്കുമായി ചീറിപ്പാഞ്ഞു; നമ്പർപ്ലേറ്റ് ഇല്ല, പക്ഷെ ഇൻസ്റ്റ​ഗ്രാം ചതിച്ചു



പ്രതീകാത്മക ചിത്രം
 

കൊച്ചി: നമ്പർപ്ലേറ്റ് ഊരിമാറ്റി സൂപ്പർബൈക്കിൽ പാഞ്ഞ യുവാവിനെ മോട്ടോർവാഹന വകുപ്പ് പിടികൂടി. കാമറകളിൽ പെടാതെയും വാഹനപരിശോധനയ്ക്ക് കൈകാണിച്ചാൽ നിർത്താതെയും പാഞ്ഞ ബൈക്കിന്റെ ചിത്രം പകർത്തിയാണ് ഉദ്യോഗസ്ഥർ വാഹന ഉടമയെ വലയിലാക്കിയത്. ബൈക്കിലുണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐ ഡി ആണ് തുമ്പായത്. 

ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വാഹന ഉടമയായ യുവാവിനെ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ച് ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.

അഴിച്ചുമാറ്റാൻ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് യുവാക്കൾ പായുന്നെന്ന പരാതിയെത്തുടർന്നാണ് അധികൃതർ പരിശോധന കടുപ്പിച്ചത്. 
Previous Post Next Post