വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോട്ടയം സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ




ഇടുക്കി: ഏലപ്പാറയിലെ വനിതാ ഡോക്ടറെ
തട്ടിക്കൊണ്ടുപോയി അരലക്ഷം രൂപ
തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 

ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക്
നടത്തുന്ന തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ
ഡോക്ടർ കനി മലറിനെയാണ് സംഘം
മണിക്കൂറുകളോളം ഭീതിയുടെ നിഴലിൽ
നിർത്തിയത്. 

സംഭവത്തിൽ ചപ്പാപ്പ് ഹെവൻവാലി എസ്റ്റേറ്റിൽ താമസിക്കുന്ന കോര (33), കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39)എന്നിവരാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.
Previous Post Next Post