ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് സ്വീകരിച്ചതിനു ശേഷം കുട്ടികൾക്ക് വേദന സംഹാരികളോ പാരസെറ്റമോളോ ശിപാർശ ചെയ്യുന്നില്ലെന്ന് ഭാരത് ബയോടെക്. കോവാക്സിനോടൊപ്പം കുട്ടികൾക്ക് മൂന്ന് പാരസെറ്റമോൾ 500 മില്ലിഗ്രാമിൻറെ ഗുളികകൾ കഴിക്കാൻ ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ ശിപാർശ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ തള്ളിയാണ് ഭാരത് ബയോടെക്കിന്റെ പ്രതികരണം.
അത്തരമൊരു നടപടി ആവശ്യമില്ലെന്ന് വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്തമാക്കി. മറ്റ് ചില കോവിഡ് പ്രതിരോധ വാക്സിനുകൾക്കൊപ്പം പാരസെറ്റമോൾ ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ കോവാക്സിന് പാരസെറ്റാമോൾ ശിപാർശ ചെയ്തിട്ടില്ലെന്നും കമ്പനി ആവർത്തിച്ചു.