വിദ്യാര്‍ത്ഥി സംഘര്‍ഷം: മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു




 


കൊച്ചി: എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 

ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഷം നിലനിന്നിരുന്നു. 

സംഘര്‍ഷത്തില്‍ എട്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Previous Post Next Post