നാല് കേസുകൾ പ്രതിക്കെതിരെ നിലനിൽക്കുമ്പോഴാണ് കാപ്പാ അഡ്വൈസറി ബോർഡ് ഇയാൾക്ക് ജാമ്യം നൽകിയത്.
കേരളത്തിൽ ഗുണ്ടകൾക്ക് വിളയാടാനുള്ള സാഹചരും ഉണ്ടായിരിക്കുകയാണ്.
ഉത്തരവാദിത്വപ്പെട്ട ആളുകൾ ചെയ്യേണ്ട നീതി നിർവ്വഹണം വേണ്ട വിധം ചെയ്തിരുന്നേൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ.
അക്രമത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപി എടുക്കുന്നതിൽ പോലീസിന് വലിയ വീഴ്ച ഉണ്ടായി.
ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് ഇരിക്കുന്ന കോമ്പൗണ്ടിലെ പോലീസ് സ്റ്റേഷനു മുന്നിൽ ഇത്തരമൊരു സംഭവം ഉണ്ടായത് പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ അംഗീകരിക്കാനാവാത്ത കൃത്യവിലോപമാണന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും തിരുവഞ്ചുർ കോട്ടയത്ത് പറഞ്ഞു.