മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടര്‍ പിടിയില്‍ പിടിയിലായത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജൻ


തൃശ്ശൂര്‍*: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്._
_ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും  പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്._ _ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം._

_മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി._

_ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്._ _സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു._


Previous Post Next Post