പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം അച്ഛനും സഹോദരനും ചേര്‍ന്ന് പീഡനത്തിനിരയാക്കി.



മുംബൈ :മുംബൈയില്‍ പതിനാറുകാരിയെ രണ്ട് വര്‍ഷത്തോളം അച്ഛനും സഹോദരനും ചേര്‍ന്ന് പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു   സംഭവത്തെക്കുറിച്ച് തന്‍റെ അധ്യാപികയോടും പ്രിന്‍സിപ്പാളിനോടും പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. സ്കൂള്‍ അധികൃതര്‍ ഒരു എന്‍.ജി.ഒ സംഘടനയുമായി ബന്ധപ്പെടുകയും തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. 2019 ജനുവരിയിലാണ് താൻ ഒറ്റയ്ക്ക് ഉറങ്ങുന്നത് കണ്ട 43 കാരനായ പിതാവ് തന്നെ ആദ്യമായി ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. അതേ മാസം തന്നെ 20 വയസുള്ള സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അച്ഛനും സഹോദരനും തന്‍റെ അനുജത്തിയെയും ലൈംഗികമായി ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് പീഡനവിവരം അധ്യാപികയോട് വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു
أحدث أقدم